പന്തളം : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ചേർന്ന് നടത്തുന്ന "പന്തളം തെക്കേക്കര ഓണം ഫെസ്റ്റ്" ഇന്ന് വൈകിട്ട് 4 ന് കീരു കുഴിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആദില ദീപം തെളിയിക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിക്കും തുടർന്ന് നാലു ദിവസം കുടുംബശ്രീ ഉത്പനങ്ങളുടെ പ്രദർശനവും, വിപണനവും, കലാപരിപാടികളും അരങ്ങേറും. 13ന് ഫെസ്റ്റ് അവസാനിക്കും

പഞ്ചായത്തിന്റെ തനത് ഉത്പന്നങ്ങളായ മാവര അരി, കേരഗ്രാമം വെളിച്ചെണ്ണ, കുഞ്ഞാറ്റ മഞ്ഞൾ പൊടി എന്നിവയും ഇവിടുത്തെ സ്റ്റാളിൽ ലഭിക്കും. പഞ്ചായത്തിലെ14 വാർഡുകൾക്കും സ്റ്റാളുകൾ ഒരിക്കിയിട്ടുണ്ട്. വിവിധ വിഷയങ്ങളിൽ സെമിനാറും ക്രമീകരിച്ചിട്ടുണ്ട്.