പരുമല: 1975 സെപ്റ്റംബർ 11ന് പ്രവർത്തനം ആരംഭിച്ച പരുമല ആശുപത്രി 50 -ാം വർഷത്തിലേക്കു കടക്കുകയാണ്. മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ തിരുമേനിയുടെ അദ്ധ്യക്ഷതയിൽ സെപ്റ്റംബർ 8ന്കൂടിയചടങ്ങിന്റെ 2 വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള നിർവഹിച്ചു. കേരളത്തിലെ ആദ്യത്തെ കോംപ്രിഹൻസീവ് ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു. തുടർന്ന് സുവർണ്ണ ജൂബിലി വർഷത്തിൽ പുതുതായി ആരംഭിക്കുന്ന പീഡിയാട്രിക് ഓങ്കോളജി, പാലിയേറ്റീവ് മെഡിസിൻ എന്നീ വിഭാഗങ്ങളുടെ സോഫ്റ്റ് ലോഞ്ച് അഡ്വ.മാത്യു ടി. തോമസ് നിർവഹിച്ചു.നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് തിരുമേനി, കുര്യാക്കോസ് മാർ ക്ലീമിസ് തിരുമേനി, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ആശുപത്രി സി.ഇ.ഒ ഫാ.എം.സി പൗലോസ്, പ്രോജക്ട് ഡയറക്ടർ വർക്കി ജോൺ, മെഡിക്കൽ സൂപ്രണ്ട് ഷെറിൻ ജോസഫ്,ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.എബിൻ വർഗീസ് എന്നിവർ പങ്കെടുത്തു. സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഒന്നര ലക്ഷം രൂപയ്ക്ക് ബൈപ്പാസ് സർജറി ചെയ്യുന്ന പ്രത്യേക പദ്ധതി അടക്കം രണ്ടു കോടിയുട ചികിത്സാസഹായ പദ്ധതികളാണ് നിർദ്ധരരായ രോഗികൾക്കായി ആശുപത്രി നൽകുന്നത്. 2.50 ലക്ഷം സ്ക്വയർ ഫീറ്റിന്റെ സുവർണ്ണ ജൂബിലി ബ്ലോക്ക് പുതുതായി പണിയുന്നതിന്റെ പ്രഖ്യാപനവും നടത്തി. കൂടാതെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വയനാടിന് ദുരിതാശ്വാസത്തിനായി മൂന്ന് വീടുകൾ നിർമ്മിക്കാനുള്ള തുക 30 ലക്ഷം രൂപ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് കൈമാറി. സർക്കാർ ആശുപത്രികൾക്കും, പാലിയേറ്റിവ് സെന്ററുകൾക്കുമായി 50 വീൽചെയറുകളും വിതരണം ചെയ്തു.