ചെങ്ങന്നൂർ: മദ്ധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക ഉത്സവമായ ചെങ്ങന്നൂർ ഫെസ്റ്റ് 2025 ജനുവരിയിൽ നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഫെസ്റ്റിന്റെ വിവിധ പരിപാടികളിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ഗവർണ്ണർമാർ , കലാ സാഹിത്യ നായകന്മാർ തുടങ്ങിയവർ പങ്കെടുക്കും. കലാ സാംസ്കാരികസമ്മേളനങ്ങൾ,കർഷക സെമിനാർ,വനിതാ സമ്മേളനം, വിദ്യാർത്ഥി -യുവജന സമ്മേളനം, മാദ്ധ്യമ സെമിനാർ തുടങ്ങിയവ നടത്തും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ ഫെസ്റ്റ് വേദിയിൽ ആദരിക്കും. വ്യാവസായിക - കാർഷിക പ്രദർശനങ്ങളും വിപണനവും, വിവിധ കലാപരിപാടികൾ ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ, പുഷ്പ-ഫല പ്രദർശനം അമ്യൂസ്മെന്റ് പാർക്ക്, അക്വാ പെറ്റ് ഷോ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായിരിക്കും. ഫെസ്റ്റിന് മുന്നോടിയായി സ്കൂൾ വിദ്യാർത്ഥികൾക്ക്‌വേണ്ടി എച്ച്.എസ്.എസ് , എച്ച്.എസ് , യു.പി പ്രത്യേകം പ്രത്യേകം പ്രസംഗ മത്സരം (ഇംഗ്ലീഷ് & മലയാളം), പ്രബന്ധ രചനാ മത്സരം (ഇംഗ്ലീഷ്& മലയാളം ), ലളിത ഗാന മത്സരം, സംഘഗാന മത്സരം എന്നിവ ഒക്ടോബർ 12ന് ചെങ്ങന്നൂർ വൈ എം സി.എ ഹാളിൽ നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സ്കൂൾ അധികൃതരുടെ സാക്ഷ്യത്തോടെ 30ന് മുൻപ് പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0479-2451111, 9446192883 നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. ഇതിന് മുന്നോടിയായി കൂടിയ യോഗത്തിൽ ഫെസ്റ്റ് ചെയർമാൻ പി.എം തോമസ് ആദ്ധ്യക്ഷത വഹിച്ചു. കൺവീനർ ന്മാരായ സർവശ്രീ പാണ്ടനാട് രാധാകൃഷ്ണൻ, ജോൺ ദാനിയൽ,കെ.ജി കർത്താ, ജേക്കമ്പ് വഴിയമ്പലം, ജോജി ചെറിയാൻ, ഏബ്രഹാം വൈക്കത്തേത്തു കൃസ്റ്റി ജോർജ്ജ് എന്നിവർ പങ്കെടുത്തു.