1
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ നടന്നമാലിന്യമുക്ത നവകേരളം ക്യാമ്പയിൻ്റെ ഉദ്ഘാടനം പ്രസിഡന്റ് ബിനു ജോസഫ് നിർവഹിക്കുന്നു.

മല്ലപ്പള്ളി: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നിർവഹണ സമിതി യോഗം കുളത്തൂർ ഗവ. എൽ.പി സ്കൂളിൽ നടത്തി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കരുണാകരൻ. കെ. ആർ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ജോ.ബി.ഡി.ഒ കണ്ണൻ. ജി വിഷയാവതരണം നടത്തി. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്.ബി. പിള്ള മാലിന്യനിർമ്മാർജ്ജനവും രോഗങ്ങളും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ഹരിത കേരളം മിഷൻ കോ- ഡിനേറ്റർ പാർത്ഥൻ തുടർന്ന് നടപ്പാക്കേണ്ട പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. അഞ്ജലി.കെ.പി,അമ്മിണി തങ്കപ്പൻ, അഖിൽ.എസ്.നായർ, ജസീല സിറാജ്,ആർ. വിനയൻ എന്നിവർ പ്രസംഗിച്ചു.