aghosham
വിശ്വകർമ്മ ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഋഷിപഞ്ചമി ആഘോഷം സംസ്ഥാന ചെയർമാൻ ഡോ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : വിശ്വകർമ്മ ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഋഷി പഞ്ചമി ആഘോഷം സംസ്ഥാന ചെയർമാൻ ഡോ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എസ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഋഷി പഞ്ചമി പുരസ്കാരം പ്രകാശ് കൃഷ്ണയ്ക്ക് നൽകി, ലോക സാക്ഷരതാദിന പുരസ്കാരം എം.ജി.എം സ്‌കൂൾ അദ്ധ്യാപിക കീർത്തന രഘുനാഥിന് നൽകി . മുൻ വൈസ് ചെയർമാൻ രാജേഷ് കിഴക്കേ കോവിലിന്റെ ഒന്നാമത് അനുസ്മരണം ജില്ലാ സെക്രട്ടറി സദാനന്ദൻ നിർവഹിച്ചു. ഓണക്കിറ്റ് വിതരണം അനിൽ നിർവഹിച്ചു. കാവിൽ രഘു, ദാമോദരൻ ആചാരി, വത്സമ്മ സോമൻ, അനി, ഭൈരസ്വാമി, പ്രമോദ്, തച്ചൻ കണ്ണൻ എന്നിവർ പ്രസംഗിച്ചു. വയനാടിന് സഹായധനം കൈമാറാനായി തീരുമാനിച്ചു. നിർമ്മാണ തൊഴിലാളികളുടെ പെൻഷനും ആനുകൂല്യങ്ങളും ഓണത്തിന് മുമ്പ് വിതരണം നടത്തണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.