kudumbasangamam

തിരുവല്ല: അഭിഭാഷക പരിഷത്ത് വാർഷികത്തോടനുബന്ധിച്ച് തിരുവല്ല യൂണിറ്റിന്റെ നേത്യത്വത്തിൽ കുടുംബ സംഗമവും കലാപരിപാടികളും സംഘടിപ്പിച്ചു. ചലച്ചിത്ര സംവിധായകനും നടനും തപസ്യ സംസ്ഥാന സമിതിയംഗവുമായ എം.ബി പദ്മകുമാർ ഉദ്ഘാടനം ചെയ്തു. അഭിഭാഷക പരിഷത്ത് യൂണിറ്റ് പ്രസിഡന്റ് അഡ്വ.കൂര്യൻ ജോസഫ് അദ്ധ്യക്ഷനായി. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു. ജില്ലാസെക്രട്ടറി അഡ്വ.പി പ്രദീപ് കുമാർ, ജില്ല വൈസ് പ്രസിഡന്റ്‌ അഡ്വ.അഭിലാഷ് ചന്ദ്രൻ, ജില്ല ജോ.സെക്രട്ടറി അഡ്വ.ശ്യാം മണിപ്പുഴ ജില്ല മഹിളാപ്രമുഖ് സപ്തതി എം.പി ,യൂണിറ്റ് സെക്രട്ടറി അഡ്വ.ലതിക സുനിൽ, ജില്ലാ സമിതിയംഗങ്ങളായ അഡ്വ.കെ.പി ബാലകൃഷ്ണകുറുപ്പ്, അഡ്വ.സുജ എച്ച്, അഡ്വ.അമ്പിളി ജി, അഡ്വ.ജീതു ജെ.നായർ , അഡ്വ.നിത്യ നന്ദകുമാർ, അഡ്വ. ബീന നായർ, അഡ്വ.സിന്ധു എ.ജി, അഡ്വ. ജിത്തു ഗോപാലകൃ ഷ്ണ പിള്ള എന്നിവർ പ്രസംഗിച്ചു.