1
ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് ചാലാപ്പള്ളിയിൽ കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഉഷാ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ആത്മശ്രീ .എസ്, ഉഷാ ഗോപി , വിജിത വി.വി, പ്രകാശ് ചരളേൽ, സജീവ്. എസ് എന്നിവർ സമീപം

മല്ലപ്പള്ളി: കൊറ്റനാട് ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വിജിത വി.വി. അദ്ധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പ്രകാശ് ചരളേൽ, ഉഷാ ഗോപി, സജീവ്. എസ്. ഡോ.ആത്മശ്രീ .എസ്, രേഷ്മ ആർ.എസ് എന്നിവർ പ്രസംഗിച്ചു. യോഗ ഇൻസ്ട്രക്ടർ മീരാ ടി.അബ്ദുള്ളയുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി.