
കോന്നി : മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് എം എ പൊളിറ്റിക്കൽ സയൻസിന് 6 -ാം റാങ്ക് നേടിയ ജൂലിന മറിയം ഷാജിയെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിസാബു, ഐവാൻ വകയാർ, ജിജോ കുളത്തിങ്കൽ ഷാജിവഞ്ചിപ്പാറ ആദനാട്ടിൽ കെ.വി രാജു, റെജി ഈട്ടിനിൽക്കുന്നതിൽ, റോയി ഉമ്മൻ ഡെയ്സി റോയി, ബിൻസി തെക്കേടത്ത് എന്നിവർ പങ്കെടുത്തു