കൊടുമൺ: അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണ ഓണം വിപണിയുടെ ഉദ്ഘാടനവും അക്കാഡമിക് രംഗത്ത് മികവു പുലർത്തിയവർക്കുള്ള ഉപഹാരസമർപ്പണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ.അശോക് കുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ആർ.ബി. രാജീവ് കുമാർ, കൊടുമൺ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, ബോർഡ് മെമ്പർമാരായ പി.വി .സുന്ദരേശൻ, ഷിബു,സുലജ അനിൽ, പ്രശോഭ, ആർ. അജികുമാർ, ദീപ.എൽ, പി. സതീഷ് കുമാർ,ബാങ്ക് സെക്രട്ടറി ജി.ഷീജ എന്നിവർ സംസാരിച്ചു.