10-cyclothon
തിരുവല്ലബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി സംഘടിപ്പിച്ച സൈക്ലോത്തോൺ

പന്തളം: തിരുവല്ലബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന ആരോഗ്യബോധവത്കരണപരിപാടിയിൽ ഉൾപ്പെടുത്തി നൂറു കിലോമീറ്റർ സൈക്ലോത്തോൺ സംഘടിപ്പിച്ചു. പന്തളത്ത് എത്തിച്ചേർന റാലിക്ക് പന്തളം റോട്ടറി ക്ലബ് സ്വീകരണം നൽകി. റോട്ടറിക്ലബ് പ്രസിഡന്റ് രഘു പെരുമ്പുളിക്കൽ, ഗോപിനാഥക്കുറുപ്പ്, രാജേഷ് കുരമ്പാല,അനീഷ് കുമാർ ഏ.എസ് ,.സന്തോഷ് കുമാർ. എൻ. റെജി പത്തിയിൽ എന്നിവർ പങ്കെടുത്തു.