പന്തളം :മോശം ജീവിതശൈലി അനാരോഗ്യം വിളിച്ചുവരുത്തുമെന്ന് ഡെപ്യൂട്ടി സ്പിക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പന്തളം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഷീ വെൽനസ് സെന്ററിന്റെയും കുടുംബശ്രീ കിയോസ്‌കിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ അദ്ധ്യക്ഷനായിരുന്നു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. എസ് അനീഷ്‌മോൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, വി എം മധു, ലാലി ജോൺ, രേഖ അനിൽ, രജിത കുഞ്ഞുമോൻ, ജൂലി ദിലീപ്, സന്തോഷ് കുമാർ, തോമസ് ടി വർഗീസ്, ഗീതാ റാവു, അംജിത്ത് രാജീവൻ, ഡോ ആൻസി മേരി അലക്‌സ്, സനൽകുമാർ, ആദില എസ്, സി കെ സുരേന്ദ്രൻ, ശ്രീജു എസ്, രാജു സഖറിയ, ഉമ്മൻ ചക്കാലയിൽ , എൻ സി അബീഷ്, ഓമന ഗോപാലൻ, ആരതി ആർ തുടങ്ങിയവർ സംസാരിച്ചു.