 
പന്തളം: ബ്ലോക്ക് ഓഫീസിന്റെ നവീകരിച്ച കെട്ടിടത്തിന്റെയും ജൻഡർ റിസോഴ്‌സ് സെന്ററിന്റെയും ഉദ്ഘാടനം . മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അജയകുമാർ, ആറന്മുള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ റ്റി ടോജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എം മധു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എസ് അനീഷ് മോൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ലാലി ജോൺ, അംഗങ്ങളായ ജോൺസൺ ഉള്ളന്നൂർ, അനില എസ്.നായർ, ജൂലി ദിലീപ്, രജിത കുഞ്ഞുമോൻ, രേഖാ അനിൽ, ശോഭ മധു, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജ റ്റി. റ്റോജി, കുളനട പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹൻദാസ് , ബ്ലോക്ക് സെക്രട്ടറി സനൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.