
ചെങ്ങന്നൂർ : കുടുംബശ്രീ മിഷന്റെ നേതൃത്വത്തിലുള്ള ഓണച്ചന്ത ഓണപ്പൊലിമ 2024 ചെങ്ങന്നൂർ നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ചു. നഗരസഭാ ചെയർപേഴ്‌സൺ അഡ്വ.ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓഡിനേറ്റർ എസ്.രഞ്ജിത്ത് നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. അശോക് പടിപ്പുരയ്ക്കൽ, ടി.കുമാരി, എം.ജി.സരേഷ്, സാഹിൽ ഫെയ്‌സി റാവുത്തർ, സിനി ബിജു, മറിയാമ്മ ജോൺ ഫിലിപ്പ്, പി.ഡി.മോഹനൻ, വി.വിജി, ആതിര ഗോപൻ, ലതിക രഘു, ഇന്ദു രാജൻ, മനീഷ് കീഴാമഠത്തിൽ, എസ്.ശ്രീകല, എം.എസ്.ശ്രീരാഗ്, സി.നിഷ എന്നിവർ പ്രസംഗിച്ചു.