10-ikkad-east
ഐക്കാട് കിഴക്ക് 3564-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ 'വിദ്യ കൊണ്ടു പ്രബുദ്ധരാവുക ' എന്ന സന്ദേശവുമായിദേശീയ അധ്യാപകദിനാചരണത്തോടനുബന്​ധിച്ച് ഗുരുവന്ദനം നടന്നു. കവയത്രി ഡോ:ഷീബ രജികുമാർ ഉത്ഘാടനം ചെയ്യുന്നു

കൊടുമൺ :എസ്.എൻ.ഡി.പി. യോഗം ഐക്കാട് കിഴക്ക് 3564-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുവന്ദനം നടന്നു. കവി ഡോ:ഷീബ രജികുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.സുസ്ലോവ് അദ്ധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ അനിൽ ചന്ദ്രശേഖർ വിരമിച്ച അദ്ധ്യാപകരേയും, അനദ്ധ്യാപകരേയും ആദരിച്ചു. സെക്രട്ടറി റ്റി. കെ. വിജയൻ, ഒ. എൻ. രാജേന്ദ്രൻ, അ​മ്പിളി ഷിബു, സി.ആർ. അനിൽ കു​മാർ, പി. ജി. ഗോപി, നിർമ്മല കാർത്തികേയൻ, എന്നിവർ പ്രസംഗിച്ചു.