vilavedupp

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, കുടുംബശ്രീ ജില്ലാമിഷൻ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ബന്ദിപ്പൂ കൃഷി വിളവെടുത്തു. പഞ്ചായത്ത് അഗ്രി സി.ആർ.സി വിനീത മോഹന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് അംഗങ്ങൾ മൂന്നാംവാർഡിൽ നടത്തിയ ബന്ദിപ്പൂവ് കൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതിമോൾ, കൃഷി ഓഫീസർ സുധീന്ദ്ര.വൈ.എസ്, കുടുംബശ്രീ ചെയർപേഴ്സൺ ഷൈനി, അസിസ്റ്റൻറ് സെക്രട്ടറി അഹമ്മദ് ഹുസൈൻ, എം.ജി.എൻ.ആർ.ഇ.ജി.എസ് എൻജിനീയർ ശ്രീലക്ഷ്മി, കൃഷി അസിസ്റ്റൻറ് ജ്യോതി ആർ.എസ്, ഓവർസിയർ രാജീവ് പി.ഡി, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

നെടുമ്പ്രം പഞ്ചായത്തിലെ 3, 6, 8, 9 വാർഡുകളിൽ

ബന്ദി വസന്തം, 45 ദിവസം കൊണ്ട് വിളവെടുപ്പ്.