
തിരുവല്ല : പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമായ സമഗ്ര ശിക്ഷാകേരളയിലെ അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ ഇതര വകുപ്പുകളിലെ ജീവനക്കാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ച സർക്കാർ നടപടി റദ്ദാക്കിയതിൽ ആഹ്ലാദ പ്രകടനം നടത്തി. ഡെപ്യൂട്ടേഷൻ നിയമനത്തിനെതിരെ കേരള എൻ.ജി.ഒ. യൂണിയനും കെ.ജി.ഒ.എയും സംയുക്തമായി നടത്തിയ പ്രക്ഷോഭത്തെ തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയത്. വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിന് മുന്നിൽ നടത്തിയ പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാസെക്രട്ടറി ആർ.പ്രവീൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജി.ശ്രീരാജ്, ജില്ലാ കമ്മിറ്റിയംഗം സി.എൽ.ശിവദാസ്, ഏരിയ പ്രസിഡന്റ് അനൂപ് അനിരുദ്ധൻ എന്നിവർ സംസാരിച്ചു.