തുമ്പമൺ: തുമ്പമൺ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ മണ്ണാകടവ് - ചാക്കമണ്ണിൽ പടി റോഡ് തകർന്നത് മൂലം യാത്രദുരിതം. തകർന്നു തരിപ്പണമായ റോഡിൽ കുഴികൾ രൂപപ്പെട്ട് ചെളിവെള്ളം കെട്ടിക്കിടക്കുകയാണ് .ഒരു കിലോമീറ്ററോളം വരുന്ന റോഡിന്റെ ഇരുവശവും നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട് . ഒരു അങ്കണവാടിയും ഇവിടെയുണ്ട്. കാൽനട യാത്രക്കാരും വിദ്യാർത്ഥികളും ചെളിവെള്ളത്തിലുടെ പോകേണ്ട ഗതികേടിലാണ്.വർഷങ്ങളായി റോഡിന്റെ സ്ഥിതി ഇതാണ്. നിരവധി തവണ നാട്ടുകാർ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല.