congress

പത്തനംതി​ട്ട : മുഖ്യമന്ത്രി രാജിവയ്ക്കുക, തൃശൂർ പൂരം കലക്കിയവർക്കെതിരെ നടപടിയെടുക്കുക, ആഭ്യന്തരവകുപ്പിലെ ക്രിമിനൽ വൽക്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലയിലെ 75 മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6 മണിക്ക് പന്തം കൊളുത്തി പ്രകടനം നടത്തും. ജില്ലാ ആസ്ഥാനത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ പ്രൊഫ.പി.ജെ കുര്യൻ, ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, കെ.പി.സി.സി നിർവാഹക സമിതി അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മുൻ ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ.കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, മുൻമന്ത്രി പന്തളം സുധാകരൻ, മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അഡ്വ.എൻ.ഷൈലാജ്, അനീഷ് വരിക്കണ്ണാമല തുടങ്ങിയവർ ഉദ്ഘാടനം ചെയ്യും.