അടൂർ : സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണം ഫെയറിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. . അടൂർ സപ്ലൈകോ പീപ്പിൾസ് ബസാറിൽ നടന്ന ചടങ്ങിൽ കൗൺസിലർ അഡ്വ.എസ്. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്പന നഗരസഭ മുൻ ചെയർമാൻ ഡി. സജി നിർവഹിച്ചു. സജു മിഖായേൽ, സാംസൺ ഡാനിയൽ, രാജൻ സുലൈമാൻ, ഡിപ്പോ മാനേജർ ഷിജ തുടങ്ങിയവർ സംസാരിച്ചു.