പ്രമാടം : മന്ത്രി ഒ.ആർ. കേളു പ്രമാടം ഗ്രാമപഞ്ചായത്തിലെ വി. കോട്ടയം കൈതക്കര പട്ടികവർഗ പ്രഗതി സന്ദർശിച്ചു. അഡ്വ. കെ. യു. ജനീഷ് കുമാർ എം.എൽ. എ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. നവനീത്, വൈസ് പ്രസിഡന്റ് മിനി റെജി, ജില്ലാ പട്ടികവർഗ വികസന ഓഫീസർ നജീം, ഗ്രാമപഞ്ചായത്ത് അംഗം നിഷ മനോജ്, കൈതക്കര ഊര് മൂപ്പത്തി സന്ധ്യ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
സംസ്ഥാന സർക്കാർ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ കൈതക്കരയിൽ അനുവദിച്ചിരുന്നു. കൈതക്കരയിൽ എത്തിയ മന്ത്രി നിർമ്മാണം പൂർത്തീകരിച്ച വീടുകൾ സന്ദർശിക്കുകയും നാട്ടുകാരുടെ പരാതികൾ സ്വീകരിക്കുകയും ചെയ്തു. കൈതക്കരയിൽ സാംസ്കാരിക മന്ദിരം നിർമ്മിക്കണമെന്നും പൊതു കിണർ നവീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.