youth

തിരുവല്ല : കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം കേരള കോൺഗ്രസ് പാർട്ടി ഉന്നത അധികാര സമിതി അംഗം അപു ജോൺ ജോസഫ് നിർവഹിച്ചു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ.വർഗീസ് മാമൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജേഷ്. ജെൻസി കടവുങ്കൽ, ജോമോൻ ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡന്റ് സജി കൂടാരത്തിൽ, അനീഷ് വി ചെറിയാൻ, സംസ്ഥാന സെക്രട്ടറി സ്മിജു മറ്റ്ക്കാട്ട്, ടോണി കുര്യൻ, ഷാനു മാത്യു, ഷാജൻ മാത്യു, ടിന്റ്റു മാത്യു, എന്നിവർ പ്രസംഗിച്ചു.