1
ഉഷ ജേക്കബ്

മല്ലപ്പള്ളി: എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി.എഫിലെ ഉഷാ ജേക്കബ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് ധാരണ പ്രകാരം ഘടകകക്ഷി കേരള കോൺഗ്രസ് എം അംഗം ജിജി.പി. ഏബ്രഹാം ഓഗസ്റ്റ് 17ന് രാജിവച്ചിരുന്നു. തുടർന്ന് ഇന്നലെ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് 8-ാം വാർഡ് അംഗം കൂടിയായ ഉഷാ ജേക്കബ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. തിരുവല്ല പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർ വരണാധികാരിയായിരുന്നു. കക്ഷിനില എൽഡിഎഫ് 7, യു.ഡി.എഫ് 3,ബി.ജെ.പി 2,സ്വതന്ത്രൻ 1 എന്നിങ്ങനെയാണ്. ഒരു യു.ഡി.എഫ് അംഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അയോഗ്യാനാക്കിയിരുന്നു.