sa

ചെന്നീർക്കര : സംസ്ഥാന സർക്കാരിന്റെയും ചെന്നീർക്കര ഗ്രാമപഞ്ചായത്തിന്റെയും കെടുകാര്യസ്ഥതകൾക്കും ജനദ്രോഹ നടപടികൾക്കുമെതിരെ ജനകീയ ആവശ്യങ്ങളിൽ സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.ചെന്നീർക്കര പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ.വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കെ.മത്തായി അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം കെ.കെ.ശശി, നിയോജക മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ ,മഹിളാ മോർച്ച സംസ്ഥാന കമ്മിറ്റി അംഗം ജയാശീകുമാർ ,മണ്ഡലം ഭാരവാഹികളായ കെ.ആർ.ശ്രീകുമാർ, രഞ്ജിനി അടകൽ, പട്ടികജാതി മോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് രാജേഷ് കുമാർ മാത്തൂർ, കമ്മിറ്റി അംഗങ്ങളായ ശ്രീലത ശശി, അഡ്വ.മനു എസ്.രാജൻ, സജീവ് ഊന്നുകൽ തുടങ്ങിയവർ പ്രസംഗിച്ചു.