മല്ലപ്പള്ളി : ഓണപൂക്കളം വർണാഭമാക്കാൻ ഇത്തവണ തെള്ളിയൂർ ഗ്രാമത്തിൽ ബന്ദിപ്പൂക്കളുടെ പൂന്തോട്ടം ഒരുങ്ങി. പന്നികളുടെ ശല്യംമൂലം കൃഷിവിളകൾ കുറഞ്ഞ നാട്ടിലാണ് രണ്ടു യുവാക്കൾ പൂക്കൾ വിരിയിച്ച് കർഷകപട്ടം സ്വന്തമാക്കുന്നത്. തെള്ളിയൂർ കുഴിക്കാല വീട്ടിൽജയകൃഷ്ണൻ,ജയൻ എന്നിവർ ചേർന്ന് തെള്ളിയൂർക്കാവിൽ സ്വകാര്യ വ്യക്തിയുടെ ഒരേക്കർ വസ്തു പാട്ടത്തിന് എടുത്ത് ആദ്യമായി പുഷ്പകൃഷി നടത്തുകയായിരുന്നു.ബന്തി തോട്ടത്തിൽ നിന്നുള്ള ആദ്യപൂക്കൾ തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലേക്കാണ് ആദ്യം നൽകിയത്.സെൽഫി ഫോട്ടോ എടുക്കാനും ഇവിടെ നിരവധിപേര് എത്തുന്നുണ്ട്. പൂക്കടയിൽ ഇത്തവണ കിലോ ഗ്രാമിന് 200 രൂപ വരെ വിലവരുന്ന ബന്ദിപ്പൂവിന് ഇവർ 100 രൂപമാത്രമേ ഇവർ വാങ്ങുന്നുള്ളു. ഇവരുടെ പുഷ്പകൃഷിക്ക് തെള്ളിയൂർ കൃഷി ഓഫീസറും ആവശ്യമായ നിർദേശങ്ങൾ നൽകി സഹായിച്ചിരുന്നു.