kerala

പത്തനംതിട്ട : ത്രിതല പഞ്ചായത്തുകളിൽ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് വിജ്ഞാപനം പുറത്തിറങ്ങി. പുനർവിഭജനത്തിലൂടെ ജില്ലയിൽ 54 ത്രിതല പഞ്ചായത്ത് വാർഡുകൾ വർദ്ധിച്ചു. ആകെയുള്ള 53 പഞ്ചായത്തുകളിലായി 45 വാർഡുകൾ അധികമായി വന്നു. എട്ട്‌ ബ്ലോക്ക് പഞ്ചായത്തുകളിലും ഓരോ വാർഡ് കൂടി. ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ 16 ആയിരുന്നത് 17 ആയും മാറി. ഇതോടെ ജില്ലയിലെ ആകെ ത്രിതലപഞ്ചായത്ത് വാർഡുകളുടെ എണ്ണം 964 ആയി ഉയർന്നു.

വാർഡുകളുടെ നിലവിലെ എണ്ണം.

സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ – പഞ്ചായത്ത് : 423,ബ്ലോക്ക് : 57, ജില്ലാ പഞ്ചായത്ത് : 9. ആകെ 489.

പട്ടികജാതി സംവരണം – പഞ്ചായത്ത് : 113,ബ്ലോക്ക് : 17, ജില്ലാ പഞ്ചായത്ത് : 2. ആകെ : 132. പട്ടികവർഗ സംവരണം – പഞ്ചായത്ത് : 4,ബ്ലോക്ക് : 0, ജില്ലാ പഞ്ചായത്ത് : 0. ആകെ 4.

പഞ്ചായത്തുകൾ: നിലവിലിൽ 788. വിഭജനത്തിന് ശേഷം 833.

ബ്ലോക്ക് പഞ്ചായത്ത് : നിലവിൽ 106. വിഭജനത്തിന് ശേഷം 114.

ജില്ലാ പഞ്ചായത്ത് : നിലവിൽ 16, വിഭജനത്തിന് ശേഷം 17.

പഞ്ചായത്ത്, വാർഡുകളുടെ എണ്ണം പഴയത്, പുതിയത്, വർദ്ധിച്ചത് എന്ന ക്രമത്തിൽ

ആനിക്കാട് – 13, 14, 1
കവിയൂർ – 14, 14, 0
കൊറ്റനാട് – 13,14, 1
കോട്ടാങ്ങൽ – 13, 14, 1
കല്ലൂപ്പാറ – 14,14, 0
കുന്നന്താനം – 15, 16, 1
മല്ലപ്പള്ളി – 14, 15, 1
കടപ്ര – 15, 16, 1
കുറ്റൂർ – 14, 15, 1
നിരണം – 13, 14, 1
നെടുമ്പ്രം – 13, 14, 1
പെരിങ്ങര – 15, 16, 1
അയിരൂർ – 16, 16, 0
ഇരവിപേരൂർ – 17, 18, 1
കോയിപ്രം – 17, 18, 1
തോട്ടപ്പുഴശേരി– 13, 14, 1
ഏഴുമറ്റൂർ – 14, 15, 1
പുറമറ്റം – 13, 14, 1
ഓമല്ലൂർ – 14, 15, 1
ചെന്നീർക്കര – 14, 15,1
ഇലന്തൂർ – 13, 14, 1
ചെറുകോൽ – 13, 14, 1
കോഴഞ്ചേരി – 13, 14, 1
മല്ലപ്പുഴശേരി – 13, 14, 1
നാരങ്ങാനം – 14, 14, 0
റാന്നി പഴവങ്ങാടി – 17, 17, 0
റാന്നി – 13, 14, 1
റാന്നി അങ്ങാടി – 13, 14, 1
റാന്നി പെരുനാട് – 15, 16, 1
വടശേരിക്കര – 15, 16, 1
ചിറ്റാർ – 13, 14, 1
സീതത്തോട് – 13, 14, 1
നാറാണംമൂഴി – 13, 14, 1
വെച്ചൂച്ചിറ – 15, 16, 1
കോന്നി – 18, 20, 2
അരുവാപ്പുലം – 15, 15, 0
പ്രമാടം – 19, 20, 1
മൈലപ്ര – 13, 14, 1
വള്ളിക്കോട് – 15, 16, 1
തണ്ണിത്തോട് – 13, 14, 1
മലയാലപ്പുഴ – 14, 14, 0
പന്തളം തെക്കേക്കര – 14, 15, 1
തുമ്പമൺ – 13, 14, 1
ഏനാദിമംഗലം – 15, 16, 1
ഏറത്ത് – 17, 17, 0
ഏഴംകുളം – 20, 21, 1
കടമ്പനാട് – 17, 18, 1
കലഞ്ഞൂർ – 20, 20, 0
കൊടുമൺ – 18, 19, 1
പള്ളിയ്ക്കൽ – 23, 24, 1
ആറന്മുള – 18, 19, 1
മെഴുവേലി – 13, 14, 1
കുളനട– 16, 17, 1


ബ്ലോക്ക് പഞ്ചായത്തുകൾ

മല്ലപ്പള്ളി – 13, 14, 1
പുളിക്കീഴ് – 13, 14, 1
കോയിപ്രം – 13, 14, 1
ഇലന്തൂർ – 13, 14, 1
റാന്നി – 13, 14, 1
കോന്നി – 13, 14, 1
പന്തളം – 13, 14, 1
പറക്കോട് – 15, 16, 1