puliyoor

പുലിയൂർ: ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഹോമിയോപ്പതി വകുപ്പിന്റെ സഹകരണത്തോടെ നാഷണൽ ആയുഷ് മിഷൻ സംഘടിപ്പിച്ച ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മിനി ഫിലിപ്പ് ആദ്ധ്യക്ഷത വഹിച്ചു. പുലിയൂർഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ക്രിസ്റ്റിജോൺസാം, വെണ്മണിഹോമിയോ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ശ്രീലക്ഷ്മി.എസ് എന്നിവർ രോഗികളെ പരിശോധിച്ചു. ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ സരിതാ ഗോപൻ, വികസന ചെയർപേഴ്സൺ മിനി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാരാജീവ്, വാർഡ് അംഗങ്ങളായ എം.സി വിശ്വൻ, ലേഖ അജിത്ത് എന്നിവർ പ്രസംഗിച്ചു.