
മലയാലപ്പുഴ: വയനാടിനായി യൂത്ത് കോൺഗ്രസ് നിർമ്മിച്ചുനൽകുന്ന 30 വീടിനായുള്ള ധനശേഖരണാർത്ഥം മലയാലപ്പുഴ മണ്ഡലം കമ്മിറ്റി ആരംഭിച്ച എൽ.ഇ.ഡി ബൾബ് ചലഞ്ച് മലയാലപ്പുഴ ചരണക്കൽ ഉഷാകുമാരിക്ക് നൽകി ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുധീഷ് സി.പി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എലിസബത്ത് അബു, സാമുവൽ കിഴക്കുപുറം, ഹരികുമാർ പൂതങ്കര, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ. ദേവകുമാർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, മീരാൻ വടക്കുപുറം, പ്രമോദ് താന്നിമൂട്ടിൽ, വി.സി.ഗോപിനാഥപിള്ള, അബു.കെ, ശശി പാറയരുകിൽ, അനിൽ വാഴുവേലിൽ, ബിജുലാൽ തുണ്ടിയിൽ, ഉണ്ണി പുതുക്കുളം, മനുരാജ്, ആകാശ് എലഞ്ഞാന്ത്രമണ്ണിൽ, ലൈജു, ശരത്ത്, സുനിൽ.എസ് എന്നിവർ പ്രസംഗിച്ചു.