onam

പന്തളം : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തും കുടുംബശ്രീയും ചേർന്ന് നടത്തുന്ന പന്തളം തെക്കേക്കര ഓണം ഫെസ്റ്റ് കീരുകുഴിയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആദില ദീപം തെളിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. റോബിൻ പീറ്റർ, ലാലി ജോൺ, വി.എം. മധു, രാജി പ്രസാദ്, റാഹേൽ, വി.പി.വിദ്യാധരപ്പണിക്കർ, പ്രിയ ജ്യോതികുമാർ, ശരത് കുമാർ, അംബിക ദേവരാജൻ, ബി.പ്രസാദ് കുമാർ, ജയാദേവി, ശ്രീവിദ്യ, പൊന്നമ്മ വർഗീസ്, രഞ്ജിത് , ശ്രീദേവി, അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.