പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ സ്റ്റാഫ് കൗൺസിൽ ഓണാഘോഷ പരിപാടികൾ ചുരുക്കി ഒരുലക്ഷം രൂപ വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.. ജീവനക്കാർ സാലറി ചലഞ്ചിൽ കൊടുത്തിട്ടുള്ള തുകയ്ക്കു പുറമേയാണിത്. ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ സുഷമയിൽ നിന്ന് മന്ത്രി വീണാജോർജ് തുക ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ. അജയകുമാർ, ആർ.എം.ഒ ഡോ. ദിവ്യാ ജയൻ, സ്റ്റാഫ് സെക്രട്ടറി എം.സി അജിത്കുമാർ, പി.ആർ.ഒ സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.