rishi
അഖിലകേരള വിശ്വകർമ മഹാസഭ ജില്ലാ ഋഷി പഞ്ചമി ആഘോഷം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : അഖില കേരള വിശ്വകർമ മഹാസഭ ജില്ലയിലെ യൂണിയനുകളുടെ സംയുക്തമാഭിമുഖ്യത്തിൽ ഋഷി പഞ്ചമി ആഘോഷിച്ചു. റിംഗ് റോഡിൽ നിന്നും ആരംഭിച്ച ശോഭായാത്ര അബാൻ ജംഗ് ഷൻ, സെൻട്രൽ ജംഗ്ഷൻ, ജനറൽ ആശുപത്രി ജംഗ്ഷൻ വഴി റോയൽ ഓഡിറ്റോറിയത്തിൽ സമാപിച്ചു. തുടർന്ന് നടന്ന ആഘോഷം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. സ്വാഗതംസംഘം ചെയർമാൻ ഇ.കെ വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് എം.പി മോഹനൻ ഋഷിപഞ്ചമി സന്ദേശം നൽകി. സംഘടനാ രംഗത്ത് ദീർഘകാലം സേവനം അനുഷ്ടിച്ച പി. വിശ്വനാഥൻ ആചാരി, പി.കെ ഗോപാലകൃഷ്ണൻ, കെ.എൻ രാജഗോപാൽ, ടി.കെ രാമചന്ദ്രൻ ആചാരി, ടി.കെ വാസുകുട്ടൻ എന്നിവർക്ക് സ്‌നേഹോപകാരവും മഹിളാ സമാജം ജനറൽ സെക്രട്ടറി ബിന്ദു ഹരിദാസിന് പൊന്നാടയും നൽകി ആദരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ പി.ആർ രഞ്ജിത്ത് , കൺവീനർ എം.ആർ രാജേഷ് എന്നിവർ സംസാരിച്ചു.