നിരണം : ലൈറ്റ് ടു ലൈഫ് വയോജന സംരക്ഷണ കേന്ദ്രത്തിന്റെ രണ്ടാം വാർഷികവും ഓണാഘോഷവും സ്വയം തൊഴിൽകണ്ടെത്തൽ പദ്ധതി ഉദ്ഘാടനവും സംയുക്തമായി എം.ജി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ് എസിന്റെയും കടപ്ര - മാന്നാർ വൈസ് മെൻസിന്റെയും സഹകരണത്തിൽ നടത്തി. സമ്മേളനത്തിൽ സൂസൻ സഖറിയ പനക്കാമറ്റം കാരുണ്യ അവാർഡ് ഗാന്ധി ഭവൻ സ്ഥാപകനും കാരുണ്യ പ്രവർത്തകനുമായ പുനലൂർ സോമരാജനു നൽകി. പരുമല സെമിനാരി മാനേജർ കെ.വി.പോൾ റമ്പാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.പോൾ മണലിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ.സഖറിയ പനക്കാമറ്റം കോർ എപ്പിസ്കോപ്പ, ഫാ.ബിജു പി തോമസ്, എം.വി ഏബ്രഹാം പുളിമ്പള്ളിൽ, പി.കെ തോമസ്, ബോബൻ പുത്തൻവീട്ടിൽ, നിരണം രാജൻ, വിൻസെന്റ് ഡാനിയേൽ, ആനി ജോർജ്, ഹെലൻ സഖറിയ, കെ.വി.വർഗീസ് എന്നിവർ പ്രസംഗിച്ചു.