
പത്തനംതിട്ട : കുടുംബശ്രീ ഒാണം മേളയിൽ വിജ്ഞാന പത്തനംതിട്ട സ്റ്റാൾ പ്രവർത്തനം തുടങ്ങി. തൊഴിലന്വേഷകർക്ക് തൊഴിലിന് അപേക്ഷിക്കുന്നതിനു മുന്നോടിയായി നടത്തേണ്ട പോർട്ടലിലെ രജിസ്‌ട്രേഷൻ, നിലവിൽ ലഭ്യമായ തൊഴിലവസരങ്ങൾ എന്തൊക്കെയെന്ന് മനസ്സിലാക്കുക, നൈപുണീ പരിശീലന പരിപാടികൾ എന്നിവ സംബന്ധിച്ച് വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ പ്രവർത്തകർ വിശദീകരിക്കും. ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ആർ.അജിത്കുമാർ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ എസ്.ആദില, വിജ്ഞാന പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ബി.ഹരികുമാർ, ഹാഷിം, നദിയ തുടങ്ങിയവർ പങ്കെടുത്തു.