ym
ചെങ്ങന്നൂർ വൈസ് മെൻസ് ക്ലബ്ബിൻ്റെ ഓണാഘോഷ പരിപാടികളും സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഓണക്കിറ്റ് വിതരണവും ലക്കി ഡ്രോയും പ്രശസ്ത കവിയും കേരള ഫോക്ക് ലോർ അക്കാദമി ചെയർമാനുമായ ഒ എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. പ്രസിഡൻറ് ജൂണി കുതിരവട്ടം, മുൻ റീജണൽ ഡയറക്ടർ Ym മാമ്മൻ ഉമ്മൻ, വൈ എം സി എ ദേശീയ ട്രഷറർ ശ്രീ റെജി ജോർജ്, ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ജോൺ ഫിലിപ്പ്, ക്ലബ് ട്രഷറർ പി കെ കുര്യൻ, വൈസ് മെനെറ്റ് പ്രസിഡൻറ് .ഷീന ജോണി എന്നിവർ സമീപം


ചെങ്ങന്നൂർ: ചെങ്ങന്നൂർ വൈസ്മെൻസ് ക്ലബിന്റ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും വൈസ്മെൻ കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഫോക്‌ലോർ അക്കാദമി ചെയമാൻ ഒ. എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു.ക്ലബിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 50 കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. പൂക്കളവും മത്സരങ്ങളും, ഓണവുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും നടന്നു. മുതിർന്ന അദ്ധ്യാപകരായ പ്രൊഫ.കെ.പി മാത്യൂ, പ്രൊഫ. കെ.എസ് ജോണിക്കുട്ടി എന്നിവരെ ആദരിച്ചു. ഷീന ജ്യൂണി,ലീന ഫിലിപ്സ്, ജി മാത്തുക്കുട്ടി എന്നിവർ നേതൃത്വം നൽകി. ജോൺ ഫിലിപ്പ്, മാമ്മൻ ഉമ്മൻ, വൈ.എം.സി. എ നാഷണൽ ട്രഷറാർ റെജി ജോർജ്ജ്, റീജനൽ ഡയറക്ടർ ഫ്രാൻസീസ് ഏബ്രഹാം, പി കെ കുര്യൻ എന്നിവർ സംസാരിച്ചു.