റാന്നി: കളഞ്ഞു കിട്ടിയ തുക തിരികെ നൽകി വീട്ടമ്മ മാതൃകയായി. വെച്ചൂച്ചിറയിൽ ലോട്ടറിക്കച്ചവടം നടത്തുന്ന അമ്മുവെന്ന വിജയമ്മയാണ് കളഞ്ഞു കിട്ടിയ തുക വെച്ചൂച്ചിറ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഉടമയ്ക്ക് തിരികെ നൽകിയത്.
മണ്ണടിശാല സ്വദേശി അനിൽ കുമാറിന്റെ അമ്പതിനായിരം രൂപയാണ് യാത്രക്കിടെ നഷ്ടപ്പെട്ടത്. ജില്ലാ സഹകരണ ബാങ്കിൽ ലോൺ അടക്കാനായി കൊണ്ടുവന്നപ്പോഴാണ് വെച്ചൂചിറയിൽ ഇന്നലെ രാവിലെ 10ന് പണം നഷ്ടപെട്ടത്.
തുടർന്ന്അനിൽകുമാർ പൊലീസിൽ പരാതി നൽകിയിരുന്നു. വെച്ചൂച്ചിറ പൊലീസ് എസ്.എച്ച്.ഒ ആർ സുരേഷ്,എസ്.ഐ സായിസേനൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ അനിൽകുമാറിന് വിജയമ്മ പണം തിരികെ നൽകി.