 
വള്ളിക്കോട് : വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് വയോജനങ്ങൾക്കായി സംഘടിപ്പിച്ച ആയൂർവേദ മെഡിക്കൽ ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സോജി.പി. ജോൺ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ എസ്.ഗീതാകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നകുമാരി, പഞ്ചായത്തംഗം എം.വി. സുധാകരൻ, മെഡിക്കൽ ഓഫീസർ ഡോ. ബിസ്മി, ഡോ.എലിസമ്പത്ത് ജേക്കബ്, മിനി തോമസ്, മേഘാ സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.