surendran
പി.ജി സുരേന്ദ‌്രൻ

അടൂർ: ഓട്ടോറിക്ഷ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ടുമറിഞ്ഞ് പരിക്കേറ്റ യാത്രക്കാരൻ മരിച്ചു. പന്നിവിഴ പുളിവിളയിൽ പി.ജി.സുരേന്ദ്രൻ(49) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച മകൾ വൈഗാ സുരേന്ദ്രനും ഓട്ടോറിക്ഷാ ഡ്രൈവറും പരിക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഒൻപതിന് അടൂർ എം.സി റോഡിൽ മോഡേൺ വേ ബ്രിഡ്ജിനു സമീപത്തുള്ള വലിയ കുഴിയിലാണ് ഓട്ടോറിക്ഷ ചാടിയത്. അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യയെ പന്നിവിഴയിലുള്ള വീട്ടിൽ കൊണ്ടാക്കിയ ശേഷം മകളെ കിളിവയലിലെ ഭാര്യ വീട്ടിൽ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു അപകടം.
പരിക്കേറ്റ സുരേന്ദ്രനെ നാട്ടുകാർ ഉടൻ തന്നെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെയോടെ മരിച്ചു. വെൽഡിംഗ് തൊഴിലാളിയായിരുന്നു . ഭാര്യ: അമ്പിളി. മകൻ: വൈഷ്ണവ്‌