inagu
കവിയൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഓണക്കിറ്റ് വിതരണം സഹകരണ ക്ഷേമബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ സനൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : കവിയൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നിരാലംബർക്കും കിടപ്പു രോഗികൾക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്തു. 50 കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന പരിപാടിയുടെ ഉദ്ഘാടനം സഹകരണ ക്ഷേമബോർഡ് വൈസ് ചെയർമാൻ അഡ്വ.ആർ സനൽകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. ജി. രജിത് കുമാർ അദ്ധ്യക്ഷനായി. പി.എസ് റജി, രാജശേഖര കുറുപ്പ്, സുരേഷ് ബാബു, ഹരികുട്ടൻ, സി.ജി.ഫിലിപ്പ്, സുജ മാത്യു, എം.എൻ. ആനന്ദൻ, അനീഷ് രാജ് എന്നിവർ പ്രസംഗിച്ചു.