തിരുവല്ല : മുഖ്യമന്ത്രിയുടെ രാജിവയ്ക്കണമെന്നും വിലക്കയറ്റം നിയന്ത്രിക്കണമെന്നും ആഭ്യന്തര വകുപ്പിന്റെ ക്രിമിനൽവത്കരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നെടുമ്പ്രം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിനു കുര്യൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ അനിൽ സി. ഉഷസ്, ബെന്നി സ്‌കറിയ,ജോൺസൺ വെൺപാല, അഡ്വ.പി.എസ്.മുരളീധരൻ നായർ, എ.പ്രദീപ് കുമാർ, കെ.ജെ മാത്യു, ഷാജി, ബാബു, കെ.സി ജോൺ, കെ.ജി വർഗീസ്, ബിജു പത്തിൽ,ജോജൻ, എന്നിവർ പ്രസംഗിച്ചു.