
പത്തനംതിട്ട : വയനാടിനായി കെ.പി.സി.സി പ്രഖ്യാപിച്ച 100 വീടുകളുടെ പദ്ധതിയിൽ പങ്കാളികളാകാൻ ദേശീയ അസംഘിടിത തൊഴിലാളി കോൺഗ്രസും. ഒക്ടോബർ 2ന് പത്തനംതിട്ടയിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ "മുച്ചീട്ടുകളിക്കാരന്റെ മകൾ" എന്ന നോവലിനെ ആസ്പദമാക്കി തിരുവനന്തപുരം സാഹിതി തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന നാടകം നടത്തും. ടിക്കറ്റ് തുക കെ.പി.സി.സി.യുടെ വയനാട് ഫണ്ടിലേക്ക് നൽകും. ടിക്കറ്റ് പ്രകാശനം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ നിർവഹിച്ചു. ഇബ്രാഹിംകുട്ടി കല്ലാർ, ജോസ് വള്ളൂർ, നഹാസ് പത്തനംതിട്ട, അഡ്വ.ലിനു മാത്യു മളേളത്ത്, ജിബിൻ ചിറക്കടവിൽ, സുനിൽ യമുന, കാർത്തിക്ക് മുരിങ്ങമംഗലം എന്നിവർ പങ്കെടുത്തു.