
കുളനട : സേവാഭാരതി കുളനടയുടെ പാലിയേറ്റീവ് യൂണിറ്റിന്റെ രണ്ടാം വാർഷികവും സേവാസംഗമവും ആർ.എസ്.എസ് ദക്ഷിണ കേരള പ്രാന്ത കാര്യകാരി സദസ്യൻ എ.എം.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സേവാഭാരതി കുളനട അദ്ധ്യക്ഷൻ ജി.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കുളനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ സേവാഭാരതി പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി വേണുഗോപാൽ പനവേലിൽ സേവാ സന്ദേശം നൽകി. തുടർന്ന് ചികിത്സാസഹായം, ഡയലൈസർ വിതരണം, പെൻഷൻ വിതരണം, ഓണക്കോടി വിതരണം, ഓണസദ്യ എന്നിവയും നടന്നു. മീഡിയാ കോ-ഓർഡിനേറ്റർ സോമൻ.കെ.ആർ കൃതജ്ഞത പറഞ്ഞു.