thiruvonathoni
തിരുവോണ തോണി നീറ്റിലിറക്കുന്നു

ആറൻമുള: കാട്ടൂരിൽ നിന്ന് ആറൻമുള പാർത്ഥസാരഥി ക്ഷേത്ര സന്നിധിയിലേക്ക് ഓണ വിഭവങ്ങൾ എത്തിക്കാനുള്ള തിരുവോണ തോണി നീരണിഞ്ഞു. ആറന്മുള പടിഞ്ഞാറേനടക്ക് സമീപം തോണിപുരയിൽ നടന്ന ആചാരപരമായ ചടങ്ങുകൾക്ക് ശേഷമായിരുന്നു നീരണിയൽ. ചടങ്ങിന് മുൻപായി ക്ഷേത്രത്തിൽ വഴിപാടു നടത്തി മേൽശാന്തി കൈമാറിയ
പ്രസാദവും മാലയും തോണിയിൽ ചാർത്തി. പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ക്ഷേത്ര ഉപദേശക സമതി പ്രസിഡന്റ് കെ.ബി സുധീർ, സെക്രട്ടറി രാജേഷ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഈശ്വരൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.