മല്ലപ്പള്ളി: മല്ലപ്പള്ളിയിലെ സ്വകാര്യ ഇരുമ്പു വ്യാപാര സ്ഥാപനത്തിലേക്ക് പിക്കപ്പ് വാഹനത്തിന്റെ പിന്നിൽ കെട്ടിയ റൂഫിംഗ് ഷിറ്റ് കയർ പൊട്ടി റോഡിൽ പതിച്ചു. മല്ലപ്പള്ളി തിരുവല്ല റോഡിൽ ഇന്നലെ വൈകിട്ട് 5.30 ന് ശേഷമായിരുന്നു അപകടം. മറ്റ് വാഹനങ്ങളോ യാത്രക്കാരോ വരാഞ്ഞത് വൻ അപകടം ഒഴിവായി.