പ്രമാടം : ജില്ലാ തദ്ദേശ അദാലത്തിൽ രജിസ്റ്റർ ചെയ്ത 819 പരാതികളിൽ 573 എണ്ണം തീർപ്പാക്കി.

നേരത്തേ രജിസ്റ്റർ ചെയ്ത 819 എണ്ണവും തത്സമയം ലഭിച്ച 244 ഉം ചേർത്ത് ആകെ 1063 പരാതികളാണ് അദാലത്തിലെത്തിയത്. തുടർനടപടികൾക്കായി 490 എണ്ണം മാറ്റി. ഇവ രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹരിച്ച് അപേക്ഷകരെ വിവരം അറിയിക്കും.

ബിൽഡിംഗ് പെർമിറ്റ്, കംപ്ളീഷൻ, ക്രമവത്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, മാലിന്യ സംസ്കാരണം, പൊതുസൗകര്യങ്ങളും സുരക്ഷയും, ആസ്തിമാനേജ്മെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെ കാര്യക്ഷമത തുടങ്ങിയ പ്രശ്നങ്ങളിലാണ് പരാതികൾ കൂടുതലായും ഉണ്ടായിരുന്നത്.