f
f

ആറൻമുള: പാർത്ഥസാരഥി ക്ഷേത്രത്തിന്റെ വടക്കേ നടയിൽ മധുക്കടവിൽ സ്ഥാപിച്ച പൊക്കവിളക്ക് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. എം.പി ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റ്സ്ഥാപിച്ചത്. ആറന്മുള വടക്കേ നടയിൽ സ്ഥാപിച്ച ലൈറ്റ് പള്ളിയോടങ്ങളുടെയും തിരുവോണത്തോണിയുടെ വരവിനും കർക്കടകവാവ് ബലി തർപ്പണത്തിന് എത്തുന്നവർക്കും സഹായകമാകും. ക്ഷേത്രത്തിൽ പുലർച്ചെ ദർശനത്തിന് എത്തുന്നവർ മധുക്കടവിൽ എത്തി ശുദ്ധി വരുത്തിയ ശേഷമാണ് അകത്തേക്ക് പ്രവേശിക്കുന്നത്. വെളിച്ചത്തിന്റെ അഭാവം ഇവിടെ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പുതിയ പൊക്കവിളക്ക് വന്നതോടെ ഇതിനും പരിഹാരമാകും. മല്ലപ്പുഴശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉഷാകുമാരി.എസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിജി ചെറിയാൻ മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീരേഖ, സാലി ലാലു, റോസമ്മ മത്തായി, ജെറി മാത്യു സാം പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി സാംബദേവൻ, സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ക്ഷേത്ര ഉപദേശക സമതി പ്രസിഡന്റ് കെ.ബി സുധീർ, സെക്രട്ടറി രാജേഷ്, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഈശ്വരൻ നമ്പൂതിരി, തുടങ്ങിയവർ പ്രസംഗിച്ചു.