f

ഇടമൺ : കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ സെക്രട്ടറിയും കാർഷിക വികസന ബാങ്ക് ഭരണ സമിതി അംഗവും ആയിരുന്ന ഋഷികേശൻ നായർ അനുസ്മരണ സമ്മേളനം കോൺഗ്രസ്‌ റാന്നി - പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി അദ്ധ്യക്ഷത വഹിച്ചു. ബാലശങ്കർ, വി. എസ്. രാധാകൃഷ്ണൻ, സനോജ് മേമന,സിബി താഴത്തില്ലത്ത്, ജെസ്സി അലക്സ്‌, റൂബി കോശി, സുജ എം.എസ്, ജോൺ മാത്യു,സണ്ണി മാത്യു, രാജൻ നീറംപ്ലാക്കൽ, സാംജി ഇടമുറി, ജോർജ് ജോസഫ്, ഷിബു പറങ്കിതോട്ടത്തിൽ, കെ.എൻ. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.