മല്ലപ്പള്ളി: കെ.പി.സി.സി ആഹ്വാന പ്രകാരം കുന്നന്താനം കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പന്തം കൊളുത്തി പ്രകടനം ഡി.സി.സി സെക്രട്ടറി മാത്യു ചാമത്തിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി മെമ്പർ സി.പി.ഓമന കുമാരി,ഗ്രേസി മാത്യു, മറിയാമ്മ കോശി,രാധാമണിയമ്മ, ബാബു കുറുമ്പേശ്വരം, മാലതി സുരേന്ദ്രൻ , ഷാജി പാമല,മല്ലപ്പള്ളി ബ്ലോക്ക് ജനറൽ സെക്രട്ടറി അരുൺ ബാബു എന്നിവർ പ്രസംഗിച്ചു.