1
കെപിസിസി ആഹ്വാനപ്രകാരം മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കല്ലൂപ്പാറ മണ്ഡലം കമ്മറ്റി നടത്തിയ പന്തം കൊളുത്തി പ്രകടനം ബ്ലോക്ക് പ്രസിഡൻ്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : കെ.പി.സി.സി ആഹ്വാന പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ കല്ലൂപ്പാറ മണ്ഡലം കമ്മിറ്റി നടത്തിയ പന്തം കൊളുത്തി പ്രകടനം കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ചെറിയാൻ മണ്ണാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. അനിൽ തോമസ്‌, കെ.കെ പ്രസാദ്‌, സി.പി. മാത്യു, ജിം ഇല്ലത്ത്, ദിപുരാജ് കല്ലോലിക്കൽ, മോഹൻ കോടമല, സൂസൻ തോംസൺ, അമ്പിളി പ്രസാദ്‌, ജ്ഞാനമണി മോഹനൻ, സനീഷ് അടവിക്കൽ, ഷിജി ജോർജ്, അഡ്വ. ശ്രീജിത്ത്‌ തുളസിദാസ്, സണ്ണി കടമണ്ണിൽ, വിഷ്ണു പുതുശേരി, ജെയിംസ് മേട്ടിൻപുറത്ത്, സോമനാഥൻ നായർ, ബെന്നി ജേക്കബ്, തങ്കച്ചൻ കൊമ്പടവത്ത്, ബിജി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.