
മല്ലപ്പള്ളി : മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ മല്ലപ്പള്ളിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പ്രതിഷേധ യോഗം കെ.പി.സി.സി മുൻ എക്സിക്യൂട്ടീവ് അംഗം റെജി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ.സുഭാഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ നടുവിലേമുറി, സാം പട്ടേരിൽ, സുനിൽ നിരവുപുലത്ത്, കെ.ജി.സാബു, ഷൈബി ചെറിയാൻ, സിന്ധു സുഭാഷ്, റെജി പമ്പഴ, സജി തേവരോട്ട്, റെജി തേക്കുങ്കൽ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, ഗീതാ കുര്യാക്കോസ്, അനു ഊത്തുകുഴിയിൽ, മധു പുന്നാനിൽ, അനീഷ് കെ.മാത്യു, സണ്ണി വെള്ളറയിൽ, മിഥുൻ.കെ.ദാസ്, കെ.കെ.വാസുകുട്ടൻ എന്നിവർ പ്രസംഗിച്ചു.