achar

പത്തനംതിട്ട : വെജ് , നോൺവെജ് എന്നൊന്നുമില്ല നുറുക്കി അച്ചാറിടും കുടുംബശ്രീക്കാർ. നൂറിലധികം അച്ചാറുകളുടെ വലിയ ശേഖരം കുടുംബശ്രീ സംസ്ഥാന മേളയിലുണ്ട്. കാരറ്റ്, ബീറ്റ്റൂട്ട്, പാവയ്ക്ക, നെല്ലിയ്ക്ക, മാങ്ങാ, പുളി, ഇറച്ചി , മത്സ്യം തുടങ്ങി വിവിധ അച്ചാറുകൾ ഇവിടെയുണ്ട്. 250 ഗ്രാമിന് 100 രൂപയാണ് വില. ആറ് പഞ്ചായത്തുകളിൽ നിന്നായി ഒൻപത് കുടുംബശ്രീകളിലുണ്ടാക്കിയ ഉൽപന്നങ്ങളാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. നാറാണംമൂഴി ഓമല്ലൂർ, ഏഴംകുളം, കൊറ്റനാട്, തുമ്പമൺ, ഇലന്തൂർ പഞ്ചായത്തുകളിലെ യൂണിറ്റുകളിൽ നിന്നുള്ള അച്ചാറുകളും ഇവിടെയുണ്ട്.

ഏറെ പ്രിയം മാങ്ങയ്ക്കും നാരങ്ങയ്ക്കും

ഓണത്തിന് മുമ്പേ തയ്യാറാക്കി വയ്ക്കുന്ന വിഭവങ്ങളിൽ പ്രധാനിയാണ് അച്ചാർ. തിരുവോണത്തിന് രണ്ടുദിവസം മുമ്പേ അച്ചാർ തയ്യാറാക്കാറുണ്ട് പലരും. അച്ചാറിടാനായുള്ള മാങ്ങയും നാരങ്ങായും വാങ്ങാൻ വിപണിയിൽ വലിയ തിരക്കായിരുന്നു. മാങ്ങയും നാരങ്ങയും മാത്രമായി നിരവധി കച്ചവടക്കാർ നഗരത്തിലെ റോഡുകളുടെ വശങ്ങളിലും ചെറുവാഹനങ്ങളിലും വിൽപനയ്ക്കായുണ്ട്. മാങ്ങാ കിലോഗ്രാമിന് 100 മുതൽ 130 രൂപവരെയാണ്. നാരങ്ങ കിലോയ്ക്ക് 120 രൂപയും.

ഒാണത്തിനായുള്ള ഒരുക്കത്തിലാണ്. നിരവധി കച്ചവടക്കാരുണ്ട്.

വലിയ വിലക്കയറ്റമില്ല.

സുചിത്ര, വീട്ടമ്മ