
പന്തളം : പന്തളം പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ യു.കെയിൽ പ്രഥമ കുടുംബ സംഗമവും ഓണാഘോഷവും നടത്തി. പന്തളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് യു.കെയിൽ കുടിയേറിയ മുപ്പതോളം കുടുംബങ്ങളിൽ നിന്നായി എഴുപത്തഞ്ചോളം പേർ മാഞ്ചെസ്റ്റർ ഗ്രീൻ ബ്രൗൺ ഹാളിൽ നടന്ന ആഘോഷത്തിൽ പങ്കെടുത്തു. മാവേലിയുടെ വരവേല്പും വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു. പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ജയൻ.എൻ.ജി, വൈസ് പ്രസിഡന്റ് ജോർജ്ജ് പാപ്പൻ, സെക്രട്ടറി ഡെന്നീസ് ഡാനിയേൽ, ജോയിന്റ് സെക്രട്ടറി ഷിജു ഡാനിയേൽ, ട്രഷറർ ബിബിൻ വർഗീസ്, തോമസ് ദാനിയേൽ തുടങ്ങിയവർ നേതൃത്വം നൽകി.